കേന്ദ്രമന്ത്രിയായി വന്നിറങ്ങിയ ശശി തരൂരിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിനിടയിൽ ചില പ്രവർത്തകർ അതിരു വിട്ടു പെരുമാറി. ശശി തരൂരിനു തൊട്ടു മുന്നിലായി എത്തി അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്കകറിനും അതിക്രമം സഹിക്കേണ്ടി വന്നു.
മുതിർന്ന പ്രവർത്തകരെ കൂടാതെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇവർക്കൊപ്പം എത്തിയ ചിലരാണ് കുഴപ്പങ്ങളുണ്ടാക്കിയത്. ശശി തരൂർ സ്വീകരണ തിരക്കിൽ നിൽക്കുന്നതിനടയിൽ ചിലർ പച്ച ചുരിദാർ ധരിച്ചെത്തിയ സുനന്ദയേയും വളയുകയായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സുനന്ദ ശക്തമായി പ്രതികരിച്ചു. കൈ വീശി അടിച്ചു. അതിനിടിയിൽ രണ്ടു പേർ എത്തി സുനന്ദയ്ക്കു സംരക്ഷണം തീർക്കുകയായിരുന്നു. തുടർന്ന് ഡി.സി.സി ഓഫീസിലൊരുക്കിയ സ്വീകരണത്തിൽ സുനന്ദ എത്തിയില്ല.
മാദ്ധ്യമപ്രവർത്തകരെയും പിടിച്ചു തളളിക്കൊണ്ടാണ് സ്വീകരണക്കാർ ചടങ്ങ് ' കൊഴുപ്പി'ച്ചത്. ചിലർക്കൊക്കെ നിസാര പരിക്കുകളുണ്ടാകാനും ഇതു കാരണമായി. ആരും ആരേയും നിയന്ത്രിക്കാനുണ്ടായില്ല. ഒരാൾ വിമാനത്താവളത്തിന്റെ കവാടത്തിലുള്ള ഫാനിൽ കൊടി തിരുകി വയ്ക്കാനും ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്നു പൊലീസ് ആരെയും ബലം പ്രയോഗിച്ചു പിടിച്ചു മാറ്റാനാകാതെ ഒരു തരം വിധേയ ഭാവത്തിലായിരുന്നു പ്രവർത്തിച്ചത്.
No comments:
Post a Comment